ക്രൈസ്റ്റ്ചര്‍ച്ച് പള്ളികളിലെ വെടിവയ്പ്: ഒമ്പതു മരണം

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ പ്രാര്‍ഥനയ്‌ ക്കെത്തിയവര്‍ക്കുനേരെയാണ് ആയുധധാരി വെടിയുതിര്‍ത്തത്. ഹെഗ്‌ലി പാര്‍ക്കിന് അല്‍ നൂര്‍ മോസ്‌ക്കിലാണ് ആദ്യം വെടിവയ്പു ണ്ടായത്. പിന്നാലെ ലിന്‍ഡുവിലെ പള്ളിയ്ക്കു നേരെയും ആക്രമണം ഉണ്ടാകുകയായിരുന്നു. ഹെഗ്‌ലി പാര്‍ക്കിലെ പള്ളിയില്‍ സൈനികരുടെ വേഷത്തിലെത്തിയ ആയുധധാരി ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവസമ യത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പള്ളിക്ക് സമീപമുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇക്ബാല്‍ ട്വീറ്റ് ചെയ്തു. ശനിയാഴ്ച നടക്കേണ്ടിയിരുന്ന ബംഗ്ലാദേശ്‌ന്യൂസിലന്‍ഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം റദ്ദാക്കുകയും ചെയ്തു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വന്‍ പോലീസ് സന്നാഹം ഇരു സ്ഥലങ്ങളിലുമായി നിലയുറപ്പിച്ചിട്ടുണ്ട്. മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. രാജ്യത്തിന് ഇതു കറുത്ത ദിനമെന്നാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ ഇതിനോട് പ്രതികരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍