ക്ഷീരമൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളെ കാര്‍ഷികവൃത്തിയില്‍ ഉള്‍പ്പെടുത്തണം: മന്ത്രി കെ. രാജു

കൊല്ലം: ക്ഷീരമേഖലയേയും മൃഗസംരക്ഷണ മേഖലയേയും കൃഷി അനുബന്ധ മേഖലയില്‍ ഉള്‍പ്പെടുത്താത്തുമൂലം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ വളരെയധികം പ്രായോഗിക ബുദ്ധിമുട്ടുകള്‍ അനു'വിക്കു ന്നതായി മന്ത്രി കെ രാജു അ'ിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരാണ് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം പലതവണ ആവശ്യപ്പെ ട്ടിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കടപ്പാ ക്കട കാമ്പിശേരി കരുണാകരന്‍ ലൈബ്രറി, സംസ്ഥാന ലൈവ്‌സ്റ്റോക്ക് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മൃഗസംരക്ഷണ സംരം'കത്വ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ 172 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലകള്‍ക്കുണ്ടായത്. നിരവധി കാലികള്‍ ചത്തൊടുങ്ങി. തൊഴുത്തുകള്‍ തകര്‍ന്നും ക്ഷീരസൊസൈറ്റി കെട്ടിടങ്ങള്‍ നശിച്ചും കാലിത്തീറ്റ വെള്ളത്തില്‍ ഒഴുകിപ്പോയും മറ്റും വലിയ നഷ്ടമാണ് സം'വിച്ചത്. ലാ'ം മാത്രം ഉദ്ദേശിച്ചല്ല, ജീവിക്കാന്‍ കൂടി വേണ്ടിയാണ് കാലിവളര്‍ത്തലിലേക്കും മറ്റും കര്‍ഷകര്‍ തിരിയുന്നത്. ഉപജീവനത്തിനുവേണ്ടിയാണ് ഈ മേഖലയിലേക്ക് കര്‍ഷകര്‍ കടന്നുവന്നതെങ്കിലും കൃഷിക്കുള്ള ആനുകൂല്യങ്ങളൊന്നും ഈ മേഖലയിലുള്ളവര്‍ക്ക് ല'ിക്കുന്നില്ല. കാര്‍ഷികവൃത്തിയായി മൃഗസംരക്ഷണത്തേയും ക്ഷീരമേഖലയേയും അംഗീകരിച്ചാല്‍ മാത്രമേ കുറഞ്ഞ പലിശയ്ക്ക് വായ്പ ല'്യമാകുന്നതുപോലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ക്ഷീരമേഖലയിലെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് 44 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ല'ിച്ചതായും മന്ത്രി അറിയിച്ചു. ഇതിനായി മില്‍മ 11 കോടി രൂപ നല്‍കും. ബാക്കി തുക കേന്ദ്ര ഗ്രാന്റായാണ് ല'ിക്കുന്നത്. ലൈബ്രറി പ്രസിഡന്റ് സി ആര്‍ ജോസ്പ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ കെപിഎസി ലീലയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. സെക്രട്ടറി പിഎസ് സുരേഷ്, കെപ്‌കോ ചെയര്‍പേഴ്‌സണ്‍ ജെ ചിഞ്ചുറാണി, കോര്‍പ്പറേഷന്‍ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ചിന്ത എല്‍ സജിത്ത്, കെഎല്‍ഡി ബോര്‍ഡ് എംഡി ഡോ. ജോസ് ജെയിംസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സാബു എസ്എം, ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ രവീന്ദ്രന്‍പിള്ള, ലൈബ്രറി വൈസ് പ്രസിഡന്റ് എ സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ഷീരവികസന പദ്ധതികള്‍ സഹായങ്ങള്‍, സബ്‌സിഡികള്‍' എന്ന വിഷയത്തില്‍ പത്തനാപുരം ക്ഷീരവികസന ഓഫീസര്‍ എസ് ബിജുവും മൃഗസംരക്ഷണം വരുമാനത്തിന്റെ പുതുവഴികള്‍ എന്ന വിഷയത്തില്‍ മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടര്‍ ഡോ.ഡി ഷൈന്‍കുമാറും ക്ലാസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍