സാമ്പത്തിക സംവരണം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍; ഒബിസി ക്വാട്ട ഉയര്‍ത്തി

ഭോപ്പാല്‍: സാമ്പത്തികമായി പിന്നോ ക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശത മാനം സംവരണം പ്രഖ്യാപിച്ച് മധ്യ പ്രദേശ് സര്‍ക്കാര്‍. തെര ഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ച പത്തു ശതമാനം സംവര ണം നടപ്പാക്കാന്‍ വൈകുന്നതില്‍ ബിജെപി പ്രതിഷേ ധത്തി നൊരു ങ്ങവെയാണ് കമല്‍നാഥ് സര്‍ക്കാരിന്റെ നടപടി. ഇതിനുപുറമേ, ഒബിസി വിഭാഗക്കാര്‍ക്കുള്ള സംവരണം 14 തശമാനത്തില്‍നിന്ന് 27 തശമാനമായി കമല്‍നാഥ് സര്‍ക്കാര്‍ ഉയര്‍ത്തുകയും ചെയ്തു. കാര്‍ ഷിക കടങ്ങള്‍ എഴുതിത്തള്ളപ്പെട്ടവര്‍ക്കുള്ള സര്‍ട്ടിഫി ക്കറ്റു കള്‍ വിതരണം ചെയ്യുന്നതിനായി സാഗറില്‍ നടത്തിയ പൊതുയോ ഗത്തിലാണ് മുഖ്യമന്ത്രി കമല്‍നാഥ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോണ്‍ ഗ്രസിന്റെ സാമ്പത്തിക സംവരണ പ്രഖ്യാപനമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കായ ഒബിസി, ജനറല്‍ വോട്ടര്‍മാരെ സാമ്പത്തിക സംവരണത്തിലൂടെ സ്വാധീനിക്കാമെന്നു കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. 65 ശത ശ മാന മാണ് സംസ്ഥാന ജനസംഖ്യയില്‍ ഈ രണ്ടു വിഭാഗക്കാരുടെ അംഗബലം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍