ബോയിംഗിനെതിരേ യുഎഇയും; 737 മാക്‌സ് വിമാനങ്ങള്‍ നിരോധിച്ച് ഉത്തരവ്

ന്യൂഡല്‍ഹി: ബോയിംഗ് കമ്പനിയുടെ 737 മാക്‌സ് 8 മോഡല്‍ യാത്രാവിമാനങ്ങള്‍ യുഎഇയും നിലത്തിറക്കി. എത്യോപ്യന്‍ വിമാനദുരന്തത്തിനു പിന്നാലെയാണു നടപടി. ഇു സംബന്ധിച്ച യുഎഇ സിവില്‍ ഏവിയേഷന്‍ ഉത്തരവ് പുറത്തിറക്കി. അപകടത്തിനുശേഷമുള്ള സാഹചര്യം വീക്ഷിച്ചുവരികയാണെന്ന് ജിസിഎഎ അറിയിച്ചു.
ചൈന കഴിഞ്ഞദിവസം ബോയിംഗ് കമ്പനിയുടെ 97 വിമാനങ്ങള്‍ നിലത്തിറക്കിയിരുന്നു. ബ്രിട്ടന്‍, നോര്‍വേ, ഓസ്‌ട്രേലിയ, സിംഗപ്പുര്‍, ഒമാന്‍, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണകൊറിയ തുടങ്ങി നിരവധി രാജ്യങ്ങളും മാക്‌സ് എട്ടിന്റെ സര്‍വീസ് താത്കാലികമായി നിര്‍ത്തുകയാണെന്നു പ്രഖ്യാപിച്ചു.
2017ല്‍ പുറത്തിറങ്ങിയ ഈ മോഡല്‍ ആറു മാസത്തിനിടെ രണ്ടു വലിയ ദുരന്തങ്ങള്‍ക്കാണ് ഇരയായത്. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ കെനിയയിലേക്കു പുറപ്പെട്ട വിമാനം തകര്‍ന്ന് 157 പേരാണു ഞായറാഴ്ച മരിച്ചത്. ആറു മാസം മുന്പ് ഇന്തോനേഷ്യയിലെ ലയണ്‍ എയറിന്റെ സമാന മോഡല്‍ വിമാനം തകര്‍ന്ന് 189 പേര്‍ മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍