5ജി സ്‌പെക്ട്രം ലേലത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് അതിവേഗമാക്കുന്ന 5ജി സ്‌പെക്ട്രം ലേലത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ടെലികോം കമ്പനികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. 5ജി സ്‌പെക്ട്രത്തിന് വന്‍നിരക്കാണ് നിശ്ചയിച്ചിരിക്കുന്നതെന്ന ആരോപണങ്ങള്‍ അധികൃതര്‍ ഗൗനിക്കുന്നതേയില്ല. അമിത നിരക്കായതിനാല്‍ ലേലത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ഭാരതി എയര്‍ടെല്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട്. നിരക്ക് കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ട്രായിയും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ ട്രായ് മിനിമം നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ആഗസ്റ്റോടെ സ്‌പെക്ട്രം ലേലം പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് വാര്‍ത്താവിനിമയ മന്ത്രാലയം. 3 ജി 4ജിയായി മാറ്റുമ്‌ബോള്‍ മിക്കവാറും എല്ലാ ഹാര്‍ഡ് വെയര്‍ സാമഗ്രികളും മാറ്റേണ്ടിവന്നു. ഇനി 4ജി 5 ജിയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ അത്തരം വലിയ മാറ്റങ്ങളുടെ ആവശ്യമില്ലെന്നതാണ് ഏറ്റവും വലിയ നേട്ടം. ഇപ്പോഴത്തെ 4ജി സ്പീഡിനേക്കാള്‍ 15 % മുതല്‍ 50% വരെ ഇന്റര്‍നെറ്റ് സ്പീഡ് വര്‍ദ്ധിക്കും. 50 ായു െസ്പീഡില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് സേവനം ലഭ്യമാകണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നയം. മറ്റ് രാജ്യങ്ങളിലും 5 ജി സര്‍വീസ് ആരംഭിക്കുന്നതേയുള്ളൂ. ഇറ്റലിയും ബ്രിട്ടനും സ്‌പെക്ട്രം ലേലം നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍