കാര്‍ഷിക വായ്പ പരിധി രണ്ടു ലക്ഷമാക്കി; മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടി

തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വായ്പ പരിധി ഉയര്‍ത്തി. ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ചത്.
കാര്‍ഷിക വായ്പകളിലെ മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടി സര്‍ക്കാര്‍ നീട്ടി. കാര്‍ഷികേതര വായ്പകള്‍ക്കും മൊറട്ടോറിയം ബാധകം. 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാണ് മൊറട്ടോറിയം ബാധകമാവുക. ഇടുക്കി, വയനാട് ജില്ലകളില്‍ ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ബാധകമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് 85 കോടി രൂപയും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കമുക്, കൊക്കോ, കാപ്പി, കുരുമുളക്, ജാതി, ഗ്രാംമ്പു അടക്കമുള്ള എല്ലാ വിളകള്‍ക്കുമുള്ള നഷ്ടപരിഹാരതുക ഇരട്ടിയാക്കി. ഇതില്‍ 54 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അനുവദിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.കാര്‍ഷിക കാടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. കെഎഎസ് പുതിയ വിജ്ഞാപനം ഇറക്കും. രണ്ടു സ്ട്രീമുകളില്‍ കൂടി സംവരണം ബാധകമാക്കും. തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍