പ്രതിക്ക് അഞ്ച് വര്‍ഷം തടവും 25000 രൂപ പിഴയും

പുല്‍പ്പള്ളി: കല്ലുവയലിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പുല്‍പ്പള്ളി അബ്ദുള്‍ റഹ്മാനെ (22) അഞ്ച് വര്‍ഷം തടവിനും 25000 രൂപ പിഴയട യ്ക്കാനും കര്‍ണാടക ചാമരാജ് നഗര്‍ സെഷന്‍സ് കോടതി വിധിച്ചു. 2014 ഫെബ്രുവരി 14നായിരുന്നു സംഭവം. ഗുണ്ടല്‍പേട്ട മദൂരിനടു ത്തെ ബേരമ്പാടി തടാകത്തിലാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ജന്മദിനവും വാലന്റൈന്‍ ദിനവും ആഘോഷി ക്കാനെന്ന വ്യാജേന അബ്ദുള്‍ റഹ്മാന്‍ ബൈക്കില്‍ കൂട്ടിക്കൊണ്ടു പോകുകയും പീഡന ശ്രമം എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. രാവിലെ 11 ഓടെയാ ണ് വിദ്യാര്‍ഥി നിയു മായി അബ്ദുള്‍റഹ്മാന്‍ കക്കല്‍തൊണ്ടി യിലെത്തിയത്. തടാക ത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിനി നീന്തലറിയാതെ മരിച്ചെ ന്നാണ് പ്രതി ആദ്യം പോലീസില്‍ നല്‍കിയ മൊഴി. മൃതദേഹം തടാകത്തില്‍ തള്ളിയ ശേഷം അബ്ദുള്‍ റഹ്മാന്‍ കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്നവരെ വിളിച്ചുകൂട്ടുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് പോലീസെത്തി അബ്ദുള്‍ റഹ്മാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലചെയ്യു ന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഒരു വിവാഹവീട്ടില്‍ വച്ച് പരിചയപ്പെട്ട വിദ്യാര്‍ഥിനിയുമായി അബ്ദുള്‍ റഹ്മാന്‍ നിരന്തരമായി ഫോണില്‍ ബന്ധപ്പെടുകയും കുട്ടിയെ വലയിലാക്കുകയുമായിരുന്നുവെന്നാണ് കേസ്. ചാമരാജ് നഗര്‍ എസ്പി രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തി ലുള്ള പോലീസ് സംഘത്തിന് പുറമെ പുല്‍പ്പള്ളി സ്റ്റേഷനിലെ മുന്‍ എഎസ്‌ഐ ആയിരുന്ന ഹനീഫയും കേസ് അനേഷണത്തിന് കര്‍ണാടക പോലീസിനോട് സഹകരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍