അര്‍ണാബ് ഗോസ്വാമിക്കെതിരെ കണ്ണൂര്‍ കോടതിയില്‍ കേസ്: ജൂണ്‍ 20ന് ഹാജരാകണം

കണ്ണൂര്‍: റിപ്പബ്ലിക്ക് ചാനല്‍ അവ താരകന്‍ അര്‍ണാബ് ഗോസ്വാമി ക്കെതിരെ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ്. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തെ അപമാനി ച്ചു എന്നാരോപിച്ചാണ് അവതാര കനെതിരെ കേസെടുത്തിരി ക്കുന്നത്. പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ പ്രസിഡന്റ് പി.ശശിയാണ് അര്‍ണാബിനെതിരെ കോടതിയെ സമീപിച്ചത്. ജൂണ്‍ 20ന് അര്‍ണാ ബ് കോടതിയില്‍ ഹാജരാകണമെന്ന് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. പ്രളയത്തി ല്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി യു.എ.ഇ ഭരണകൂടം വാഗ്ദാനം ചെയ്ത സഹായം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് വിലക്കിയിരുന്നു. ഇതിനെതിരെ മലയാളികളില്‍ നിന്ന് ശക്തമായ പ്രതികരണം ഉയര്‍ന്നപ്പോള്‍ ''ഇത്രയും നാണം കെട്ടവരെ താന്‍ മുന്‍പ് കണ്ടിട്ടില്ല'' എന്ന് അര്‍ണാബ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. എല്ലാ മലയാളികളെയും അവഹേളിക്കുന്ന പരാമര്‍ശമാണ് അര്‍ണാബില്‍ നിന്നുണ്ടായതെന്ന് കാണിച്ച് പി.ശശിയാണ് കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനായ വി.ജയകൃഷ്ണനാണ് പീപ്പിള്‍സ് ലോ ഫൗണ്ടേഷന് വേണ്ടി കോടതിയില്‍ ഹാജരായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍