മത്സരിക്കുമോയെന്ന് 18നു പറയാം: സുമലത


ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍നിന്ന് ലോക്‌സഭയി ലേക്കു മത്സരിക്കുമോ എന്നു 18നു പറയാമെന്നു പ്രമുഖ സിനിമാ താരം സുമലത. മാണ്ഡ്യയില്‍ മത്സരിക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ നേതാവ് ഡി.കെ. ശിവകുമാര്‍ അഭ്യര്‍ഥിച്ചുവെന്നും തന്റെ നിലപാട് അദ്ദേഹത്തെ അറിയിച്ചി ട്ടുണ്ടെന്നും സുമലത പറഞ്ഞു. മാണ്ഡ്യയില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ ഗൗഡയെ മത്സരിപ്പിക്കാനാണു ജെഡിഎസിന്റെ തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍