തലശേരി സഹകരണ ആശുപത്രിയില്‍ 17ന് മെഗാ കാര്‍ഡിയോളജി ക്യാമ്പ്

തലശേരി: തലശേരി സഹകരണ ആശുപത്രി ഇ. നാരായണന്‍ മെമ്മോറിയല്‍ കാര്‍ഡിയോന്യൂറോ ഇന്റര്‍വെന്‍ഷണല്‍ സെന്ററിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മെഗാ കാര്‍ഡിയോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 17ന് രാവിലെ 10 മുതല്‍ ഒന്നുവരെയാണ് മെഗാ കാര്‍ഡിയോളജി ക്യാമ്പ്. തലശേരി സഹകരണ ആശുപത്രിയില്‍ നടത്തുന്ന ക്യാമ്പില്‍ കാര്‍ഡിയോളജിസ്റ്റുകള്‍ രോഗികളെ സൗജന്യമായി പരിശോധിക്കുകയും, ഡോക്ടര്‍മാര്‍ നിര്‍ദേശിക്കു ന്നത്  പ്രകാരം ആവശ്യമായി വരികയാണെങ്കില്‍ ലാബ് ടെസ്റ്റ്, എക്കൊ, ടിഎംടി എന്നിവ 50 ശതമാനം ഡിസ്‌കൗണ്ട് നിരക്കിലും ഏറ്റവും ചുരുങ്ങിയ നിരക്കില്‍ ആന്‍ജിയോ ഗ്രാം, ആന്‍ജിയോ പ്ലാസ്റ്റി എന്നീ ചികിത്സയും നല്‍കും. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് അന്നേദിവസം ഡോക്ടര്‍മാരുടെ പരിശോധനകള്‍ക്കു വിധേയമായി ആവശ്യമായി വരുന്ന ടെസ്റ്റുകളും മറ്റും 23നകം സൗജന്യ നിരക്കില്‍ ചെയ്യാന്‍ സാധിക്കും. പങ്കെടുക്കുന്നവര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0490 2340800.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍