പാക് എഫ് 16 തകര്‍ക്കാന്‍ അഭിനന്ദന്‍ പ്രയോഗിച്ചത് ആര്‍ 73 മിസൈല്‍, ഈ ധീരത പാകിസ്ഥാനെ ഉലച്ചു

ന്യൂഡല്‍ഹി : അതിര്‍ത്തി ഭേദി ച്ചെത്തിയ പാക് യുദ്ധ വിമാന ങ്ങള്‍ ഇന്ത്യന്‍ സൈനിക കേന്ദ്ര ത്തില്‍ ലേസര്‍ ബോംബുകള്‍ ഇട്ടെങ്കിലും ലക്ഷ്യത്തില്‍ പതി ച്ചി രുന്നില്ല. പ്രതിരോധ ത്തിനാ യി പാഞ്ഞടുത്ത ഇന്ത്യന്‍ വിമാനങ്ങളില്‍ ബോംബിട്ട് തിരിച്ചു പോയ ഒരു പാക് എഫ് 16 വിമാനത്തെ അഭിനന്ദന്റെ മിഗ് 21 ബൈസണ്‍ വിമാനത്തിന്റെ റഡാര്‍ ലോക്ക് ചെയ്തിരുന്നു. ശത്രു ലക്ഷ്യം റാഡാറില്‍ ലോക്ക് ചെയ്താല്‍ ആയുധം പ്രയോഗിക്കുന്നതു വരെ വിമാനം പിന്നാലെ പൊയ്‌ക്കൊണ്ടിരിക്കും. ഇന്ത്യന്‍ ഫോര്‍മേഷനിലെ മറ്റ് വിമാനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പിന്മാറാതെ അഭിനന്ദ് പാക് വിമാനത്തിന് നേര്‍ക്ക് ആര്‍ 73 എയര്‍ ടു എയര്‍ മിസൈല്‍ തൊടുത്തു. ഹ്രസ്വദൂര എയര്‍ ടു എയര്‍ മിസൈലായ ആര്‍ 73 മിസൈല്‍ സോവിയറ്റ് നിര്‍മിതമാണ്. 105 കിലോ ഭാരമുള്ള ഈ മിസൈലിന് ശബ്ദത്തിന്റെ 2.5 മടങ്ങ് വേഗത്തില്‍ (മണിക്കൂറില്‍ 3,000കി.മീ) സഞ്ചരിച്ച് ശത്രുവിനെ തകര്‍ക്കാനാവും. അഭിനന്ദിന്റെ ധൈര്യത്തിന് പാകിസ്ഥാന്‍ ഇനി കനത്ത വില നല്‍കേണ്ടി വരുമെന്ന് ഉറപ്പാണ്. പാക് താലിബാന്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതിനായി അമേരിക്ക സൗജന്യമായി നല്‍കിയ എഫ് 16 വിമാനങ്ങളും മിസൈലുകളുമാണ് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ചത്. അമേരിക്കന്‍ നിര്‍മ്മിത മിസൈലുകള്‍ പാകിസ്ഥാന്‍ പ്രയോഗിച്ചതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം പുറത്ത് വിട്ടിരുന്നു. ഇത് കൂടാതെ റഷ്യന്‍ നിര്‍മ്മിത ആയുധങ്ങളാല്‍ അമേരിക്കയുടെ കരുത്തിന്റെ പ്രതീകമായി കണക്കാക്കുന്ന എഫ് സീരീസില്‍ പെട്ട ഒരു യുദ്ധവിമാനം തകര്‍ന്നുവെന്നതും അമേരിക്കയ്ക്ക് നാണക്കേടായിരിക്കുകയാണ്. പാകിസ്ഥാന് മേല്‍ അമേരിക്കന്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന സൂചനയും ഇത് നല്‍കുന്നുണ്ട്. അഭിനന്ദനെ പെട്ടെന്ന് ഇന്ത്യയ്ക്ക് കൈമാറി സമാധാനത്തിന്റെ മേലങ്കിയണിഞ്ഞ് ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ നിന്നും കൈകഴുകാമെന്ന നിലപാടാണ് പാക് അധികാരികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെ അഭിനന്ദനെ ഇന്ത്യക്കു കൈമാറുമെന്നാണ് വിവരരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍