എഫ് 16നെ തുരത്തിയ 16 മിനിട്ട് അഭിനന്ദന്‍ നടത്തിയ ഡോഗ് ഫൈറ്റിന്റെ വിശദാംശങ്ങള്‍ പുറത്ത്

ഡല്‍ഹി: പാക് പോര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കി കുതിക്കുന്നതു മുതല്‍ അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 വിമാനം വെടിവെച്ചു വീഴുന്നതു വരെ 16 മിനിട്ട് മാത്രമാണ് ഡോഗ് ഫൈറ്റ് നീണ്ടുനിന്നത്. രാവിലെ 9.52നാണ് പാക് വിമാനങ്ങള്‍ അവരുടെ സൈനികകേന്ദ്രങ്ങളില്‍ നിന്നും പറന്നുയര്‍ന്നത്. 24 പാക് വിമാനങ്ങളാണ് ഇന്ത്യയെ ലക്ഷ്യമാക്കി വന്നത്. ഇതില്‍ 16 എണ്ണം എഫ്16 വിമാനങ്ങളായിരുന്നു. ഇന്ത്യയുടെ മിഗ്21, സു30, മിറാഷ് 2000 യുദ്ധവിമാനങ്ങളുപയോഗിച്ചാണ് ഇന്ത്യ പ്രതിരോധം തീര്‍ത്തത്. അതിക്രമിച്ചു കടന്ന പാക് വിമാനത്തെ തുരത്തിയതിനു ശേഷം തിരിച്ചുപറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മിഗ് 21 വെടിയേറ്റു വീണത്. ഇന്ത്യയുടെ കൈയിലുള്ള ഏറ്റവും പഴയ പോര്‍വിമാനങ്ങളിലൊന്നാണ് മിഗ് 21. അമേരിക്ക നിര്‍മിച്ചു പാക്കിസ്ഥാനു നല്‍കിയ അത്യാധുനിക പോര്‍വിമാനമാണ് എഫ് 16. ഇതിനാല്‍തന്നെ മിഗ് 21 ഉപയോഗിച്ച് എഫ് 16 തകര്‍ത്തത് ഇന്ത്യക്കും അഭിനന്ദനും അഭിമാനിക്കാന്‍ ഏറെ വകനല്‍കുന്ന ഒന്നായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍