വിനയനും ജയസൂര്യയും 12 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്നു

നീണ്ട ഇടവേളക്കുശേഷം വിനയനും ജയസൂര്യയും ഒന്നിക്കുന്നു. 2002ല്‍ വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യനില്‍ നായകനായി അഭിനയിച്ചാണ് ജയസൂര്യ സിനിമയിലെ ത്തു ന്നത്. വിനയന്റെ കാട്ടുചെമ്പക ത്തിലും ഹരീന്ദ്രന്‍ ഒരു നിഷ്‌ക ളങ്കനിലും ജയസൂര്യ നായക നായി.പന്ത്രണ്ടു വര്‍ഷത്തിനുശേഷമാണ് ജയസൂര്യ ഒരു വിനയന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അടുത്ത വര്‍ഷം ഇതിന്റെ ഷൂട്ടിംഗ് തുടങ്ങും. ആകാശഗംഗയുടെ രണ്ടാം ഭാഗം ഒരുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ വിനയന്‍ .ഇരുപതുവര്‍ഷത്തിനുശേഷമാണ് രണ്ടാം ഭാഗം വരുന്നത്. അടുത്ത മാസം ഷൂട്ടിംഗ് തുടങ്ങും.ഇതിനുശേഷമാണ് വിനയന്റെ മോഹന്‍ലാല്‍ സിനിമ ആരംഭിക്കുക. മോഹന്‍ലാലും വിനയനും ആദ്യമായാണ് ഒന്നിക്കുന്നത്.മോഹന്‍ലാല്‍ സിനിമയ്ക്കുശേഷമാണ് ജയസൂര്യയുടെ ചിത്രം ആരംഭിക്കുക.നങ്ങേലി എന്ന ചരിത്ര സിനിമയും വിനയന്‍ പ്ലാന്‍ ചെയ്യുന്നുണ്ട് . പ്രജേഷ് സെന്നിന്റെ വെള്ളം, മിഥുന്‍ മാനുവേല്‍ തോമസിന്റെ ആട് 3, രഞ്ജിത് ശങ്കര്‍ സിനിമ എന്നിവയാണ് ഈ വര്‍ഷം ജയസൂര്യയെ കാത്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍