ഹൃദയം തുറന്ന് 118 ാം വയസില്‍ ശസ്ത്രക്രിയ; കര്‍ത്താര്‍ മുത്തശി ഇനി ഗിന്നസ് മുത്തശി

ചണ്ഡീഗഢ്: 118ാം വയസില്‍ ഗിന്നസ് റിക്കാര്‍ഡില്‍ പേരെഴുതാ നൊരുങ്ങി കര്‍ത്താര്‍ കൗര്‍ സംഗ. വയസാംകാലത്ത് അവരെന്തു ചെയ്താണ് റിക്കാര്‍ഡ് തകര്‍ത്തതെന്നാകും ഇപ്പോള്‍ സംശയം. ലോകത്തില്‍ ഏറ്റവും പ്രായംചെന്ന ആള്‍ക്കുള്ള ശസ്ത്രക്രിയ റെക്കോര്‍ഡാണ് പഞ്ചാബ് സ്വദേശിയായ കര്‍ത്താര്‍ കൗര്‍ സ്വന്തം പേരിലാക്കിയത്. ലുധിയാനയിലെ ആശുപത്രിയില്‍ പേസ് മേക്കര്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണ് കര്‍ത്താര്‍ കൗര്‍ വിധേയ യായത്. വയസ് 118 കഴിഞ്ഞെങ്കിലും കാര്യമായ അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും പ്രായം ഏറിയതിനാല്‍ ഓപ്പറേഷന്‍ അത്ര എളുപ്പമാവില്ല എന്നാണ് ഡോക്ടര്‍മാര്‍ ചിന്തിച്ചത്. എന്നാല്‍ ഡോക്ട റുമാ രുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തികരിക്കാന്‍ സാധിച്ചു. കൗറിന്റെ സഹോദരന്‍ 1903ലാണ് ജനിച്ചത്. അവരുടെ മകള്‍ക്ക് 90 വയസും പ്രായമുണ്ട്. 118 വയസില്‍ ശസ്ത്രക്രിയ നടത്തുക വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രീയ വിജയകരമായി പൂര്‍ത്തിയാ ക്കാന്‍ സാധിച്ചു. റിക്കാര്‍ഡ് ബുക്കില്‍ പേരെഴുതാന്‍ പ്രായം തെളി യിക്കുന്ന രേഖകളുമായി ഗിന്നസ്, ലിംക ബുക്ക് അധികൃതരെ സമീപിച്ചതായും ഡോ രാവ്‌നിന്ദര്‍ സിംഗ് പറഞ്ഞു. ഇത്രയും പ്രായം ചെന്ന ഒരാള്‍ക്ക് ലോകത്ത് ആദ്യമായാണ് ശസ്ത്രക്രിയ നടക്കുന്നത്. രേഖകള്‍ അംഗീകരിക്കാന്‍ തയാറായാല്‍ ലോകറിക്കാര്‍ഡ് ബുക്കില്‍ കൗറിന്റെ പേര് എഴുതി ചേര്‍ക്കും. കഴിഞ്ഞവര്‍ഷം 114ാം വയസില്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മലപ്പുറം വളാഞ്ചേരി സ്വദേശി കുഞ്ഞീദുമ്മ റിക്കാര്‍ഡ് ഇട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍