മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനം; 100 കോടി രൂപ അടുത്തമാസം നല്‍കും

കോഴിക്കോട്: മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കാന്‍ 100 കോടി രൂപ ഏപ്രില്‍ മാസത്തില്‍ റിലീസ് ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവ് ആക് ഷന്‍ കമ്മിറ്റി സ്വാഗതം ചെയ്തു.
ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമായി ഓര്‍ഡര്‍ ഉപയോഗപ്പെടുത്തരുതെന്നും സമ്മതപത്രവും അസല്‍ രേഖകളും സമര്‍പ്പിച്ച് വര്‍ഷങ്ങളായി കാത്തിരിക്കുന്നവര്‍ക്ക് ഇനിയും നിരാശയുണ്ടാക്കാതെ ഏപ്രില്‍ മാസത്തില്‍ത്തന്നെ ഫണ്ട് റിലീസ് ചെയ്ത് വിതരണം ചെയ്യണമെന്നും ആക് ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. എം.ജി.എസ്. നാരായണന്‍, വര്‍ക്കിംഗ് പ്രസിഡന്റ് മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
2017 മേയ് മാസത്തില്‍ സര്‍ക്കാര്‍ 50 കോടിയുടെ ഓര്‍ഡര്‍ ഇറക്കിയിട്ട് ആറ് മാസം കഴിഞ്ഞാണ് ഫണ്ട് ലഭ്യമാക്കിയത്. 2018 നവംബറില്‍ മൂന്ന് ബഡ്ജറ്റിലൂടെ 234.5 കോടി രൂപ നീക്കി വെക്കുമെന്ന് ഓര്‍ഡര്‍ ഇറക്കിയിട്ടും കഴിഞ്ഞ ബജറ്റില്‍ ഒന്നും വകയിരുത്തിയിരുന്നില്ല. ധനകാര്യ മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച പ്രകാരം ഇപ്പോഴത്തെ ഫണ്ട് ഫിബ്രവരിയില്‍ റിലീസ് ചെയ്യേണ്ടതായിരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍