100 ബോയിംഗ് വിമാനങ്ങള്‍ ചൈന നിലത്തിറക്കി

ബെയ്ജിംഗ്: എത്യോപ്യന്‍ വിമാനദുരന്തത്തിനു പിന്നാലെ ബോയിംഗ് കമ്പനിയുടെ 737 മാക്‌സ് 8 മോഡല്‍ യാത്രാവിമാനങ്ങള്‍ക്ക് ആഗോളവ്യാപകമായി സുരക്ഷാ പരിശോധന. ചൈനയില്‍ ഇത്തരം നൂറു വിമാനങ്ങളാണ് അടിയന്തരമായി നിലത്തിറക്കിയത്. 2017ല്‍ പുറത്തിറങ്ങിയ ഈ മോഡല്‍ ആറു മാസത്തിനിടെ രണ്ടു വലിയ ദുരന്തങ്ങള്‍ക്കാണ് ഇരയായത്. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ കെനിയയിലേക്കു പുറപ്പെട്ട വിമാനം തകര്‍ന്ന് 157 പേരാണു ഞായറാഴ്ച മരിച്ചത്. ആറു മാസം മുമ്പ് ഇന്തോനേഷ്യയിലെ ലയണ്‍ എയറിന്റെ സമാന മോഡല്‍ വിമാനം തകര്‍ന്ന് 189 പേര്‍ മരിച്ചു. പുതിയ വിമാനങ്ങള്‍ തകരാനുള്ള സാധ്യത അപൂര്‍വമാണ്. ഏറ്റവും പുതിയ മോഡലാണെങ്കില്‍ അത്യപൂര്‍വവും. കഴിഞ്ഞ നവംബറില്‍ വാങ്ങിയ പുതുപുത്തന്‍ വിമാനമാണ് എത്യോപ്യയില്‍ തകര്‍ന്നുവീണത്. ഈ സാഹചര്യത്തിലാണ് ചൈനയില്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ നിലത്തിറക്കി പരിശോധന നടത്തുന്നത്. ബോയിംഗ് കന്പനിയുമായും യുഎസ് അധികൃതരുമായും ബന്ധപ്പെട്ടുവരികയാണെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു. എത്യോപ്യന്‍ എയര്‍ലൈന്‍സും കരീബിയനിലെ കേമാന്‍സ് ദ്വീപുകളും ഇന്തോനേഷ്യയും തങ്ങളുടെ ഇതേ മോഡലുകള്‍ നിലത്തിറക്കി. ഇന്ത്യയില്‍ സര്‍വീസ് നടത്തു ന്ന ഈ മോഡല്‍ വിമാനങ്ങള്‍ക്ക് സുരക്ഷാ പരിശോധന നടത്താ ന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏ വിയേഷന്‍ നിര്‍ദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍