ലക്‌നോ: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി രാത്രി മുഴുക്കെ ചര്‍ച്ച നടത്തി പ്രിയങ്ക ഗാന്ധി. കിഴക്കന്‍ ഉത്തര്‍പ്രദേ ശിന്റെ ചുമതലയുള്ള എഐ സിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി സംസ്ഥാനത്തെത്തിയ പ്രിയങ്ക ഇന്നു പുലര്‍ച്ചെ 5.30 വരെ നീണ്ട മാരത്തണ്‍ ചര്‍ച്ചയാണ് നടത്തിയത്. ഇന്നലെ വൈകുന്നേരം ആരംഭിച്ച ചര്‍ച്ച 16 മണിക്കൂര്‍ നീണ്ടു. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എങ്ങനെയാണ് പോരാടേണ്ട തെന്നതു സംബന്ധിച്ച് പ്രവര്‍ത്തകരുടെ അഭിപ്രായം കേള്‍ക്കുക യായിരുന്നു താനെന്ന് പ്രിയങ്ക പറഞ്ഞു. അമേത്തിയും റായ്ബറേ ലിയും ഉള്‍പ്പെടെ എട്ട് ലോക്‌സഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലകളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരും പ്രവര്‍ത്തകരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ജയ്പുരില്‍നിന്ന് ലക്‌നോവില്‍ ഇന്നലെ വൈകുന്നേരം പ്രിയങ്ക എത്തിയതിനു പിന്നാലെ യോഗം ആരംഭിച്ചു. ലക്‌നോ, ഉന്നാവോ, മോഹന്‍ലാല്‍ഗഞ്ച്, സുല്‍ത്താന്‍പുര്‍, പ്രതാപ്ഗഡ്, ഫത്തേപുര്‍, അമേത്തി, റായ്ബറേലി എന്നീ മണ്ഡലങ്ങളെ സംബന്ധിച്ചാണ് ചര്‍ച്ച നടന്നത്. ഓരോ മണ്ഡലത്തിനുമായി പ്രത്യേകം ചര്‍ച്ച നടത്തി. ഒരു മണ്ഡലത്തില്‍നിന്നും 10 മുതല്‍ ഇരുപതുവരെയുള്ള പ്രാദേശിക നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ലക്‌നോവിലെ കോണ്‍ഗ്രസ് ആസ്ഥാനത്താണ് യോഗം ചേര്‍ന്നത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ സംഘടനാചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയാണ് മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തത്. മൂന്നു ദിവസമാണ് പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും പ്രവര്‍ത്തകരുമായി കൂ ടിക്കാഴ്ച നടത്തുന്നത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. സംസ്ഥാനത്തെ 80 മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും സ്വന്തമാക്കുന്നവരാണ് രാജ്യം ഭരിക്കാന്‍ അര്‍ഹരായിട്ടുള്ളത്. അതിനാല്‍ തന്നെ ഇത്തവണ യുപി പിടിക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഒരു മുഴം മുമ്പെ എറിഞ്ഞിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍