മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: വരുമാനപരിധി രണ്ടു ലക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു ധനസഹായം അനുവദിക്കാനുള്ള വാര്‍ഷിക വരുമാന പരിധി രണ്ടു ലക്ഷം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ ഒരു ലക്ഷം രൂപയായിരുന്നു. പരിധി ഉയര്‍ത്താത്തതിനാല്‍ ഗുരുതര രോഗം ബാധിച്ചവരടക്കം നിരവധി പേര്‍ക്കു ചികിത്സാ ആനുകൂല്യം ലഭിക്കാത്തതിനാലാണു തീരുമാനം. ചികിത്സാസഹായം കൂടാതെ അപകടം, അപകടമരണം, പ്രകൃതിദുരന്തം മൂലമുള്ള നഷ്ടം, തീപിടിത്തം മുതലായവയ്ക്കാണ് ദുരിതാശ്വാസ നിധിയില്‍നിന്നു പണം അനുവദിക്കുന്നത്. 2012ലാണ് ഒരു ലക്ഷം രൂപയെന്ന പരിധി നിശ്ചയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍