കലാഭവന്‍മണിയുടെ മരണം: ജാഫര്‍ ഇടുക്കിയടക്കം ഏഴുപേരെ നുണപരിശോധന നടത്താന്‍ അനുമതി

കൊച്ചി: നടന്‍ കലാഭവന്‍മണിയുടെ അസ്വഭാവിക മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണപരിശോധനയ്ക്ക് എറണാകുളം സി.ജെ.എം കോടതി അനുമതി നല്‍കി. നടന്മാരായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരടക്കം ഏഴുപേരെയാണ് നുണപരിശോധന നടത്തുക. സി.ബി.ഐ ആവശ്യപ്രകാരമാണ് നുണപരിശോധനയ്ക്ക് അനുമതി നല്‍കിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇവരെ സി.ബി.ഐ നുണപരിശോധനക്ക് വിധേയരാക്കും.കലാഭവന്‍ മണിയുടെ അസ്വാഭാവിക മരണശേഷം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുള്ളില്‍ വിഷാംശം ഉണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയിരുന്ന ഹര്‍ജിയിലാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍