കോടിയേരിയെ കണ്ടത് പദ്മകുമാറിന്റെ നിലപാടിലെ അതൃപ്തി അറിയിക്കാന്‍ : എന്‍ വാസു

തിരുവനന്തപുരം: തിരുവിതാംകൂര്‍ പ്രസിഡന്റിന്റേത് ഒരു രാഷ്ട്രീയ നിയമനമാണെന്നും ശബരിമല കേസില്‍ ദേവസ്വം പ്രസിഡന്റ് പദ്മകുമാറിന്റെ പരസ്യ നിലപാടിലെ അതൃപ്തി അറിയിക്കാനുമാണ് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതെന്നും ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എന്‍.വാസു പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒരു പൊളിറ്റിക്കല്‍ നോമിനിയാണ്. അതുകൊണ്ടു തന്നെയാണ് എ.കെ.ജി സെന്റെറിലെത്തി കോടിയേരിയോട് തന്റെ അതൃപ്തി തുറന്ന് പറഞ്ഞതെന്നും എന്‍.വാസു വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശന വിധിയില്‍ പദ്മകുമാര്‍ തന്നോട് വിശദീകരണമോ റിപ്പോര്‍ട്ടോ ആവശ്യപ്പെട്ടിട്ടില്ലെന്നും കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ വിശദീകരണം നല്‍കേണ്ടത് ഉത്തരവാദിത്തമാണ്. സ്വാഭാവികമായും അത്തരം വിശദീകരണം നല്‍കുമെന്നും എന്‍ വാസു പറഞ്ഞു. ഇന്നലെയാണ് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ദേവസ്വം കമ്മിഷണര്‍ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍