സിനിമകള്‍ എഴുതിത്തള്ളാറായിട്ടില്ല : സംവിധായകന്‍ ജയരാജ്

നിലമ്പൂര്‍: കേരളത്തിലും ഇന്ത്യയിലും ലോകത്ത് തന്നെയും സിനിമകള്‍ എഴുതിത്തള്ളാറായിട്ടില്ലെന്നും ലോകം മുഴുവന്‍ സിനിമകളെ കുറിച്ച് ചിന്തിക്കുന്ന കാലമാണ് വരാന്‍ പോകുന്നതെന്നും പ്രമുഖ സിനിമ സംവിധായകന്‍ ജയരാജ് പറഞ്ഞു. 
പുതിയ തലമുറകള്‍ ചിന്തിക്കുന്നത് ദൃശ്യങ്ങളെ കുറിച്ചാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
നിലമ്പൂരില്‍ യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ ദേവദാസ് പൊറ്റക്കാടിന്റെ ഓര്‍മകളുണര്‍ത്തി രണ്ടു ദിവസമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലെനിന്‍ രാജേന്ദ്രന്റെ സിനിമകള്‍ എന്നും വ്യത്യസ്തമായാണ് നിലകൊണ്ടിരുന്നത്. കഥകളുടെ പ്രമേയം തിരഞ്ഞെടുക്കുന്നതിലും അതിലെ സംഗീതത്തിന്റെ ചേരുവകളിലും ലെനിന്‍ എക്കാലത്തും വ്യത്യസ്തത പുലര്‍ത്തിയിരുന്നതായും ജയരാജ് പറഞ്ഞു. ജയരാജിന്റെ ഭയാനകം എന്ന സിനിമയാണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്.ഫെസ്റ്റിവല്‍ ഡയറക്ടര്‍ സതീഷ് ചളിപ്പാടം ആമുഖ പ്രഭാഷണം നടത്തി. ദേവദാസ് അനുസ്മരണം എ.പി.അഹമ്മദ് നിര്‍വഹിച്ചു.പ്രദീപ് എം.നായര്‍, ഗിരീഷ് മനോ, കെ.ഫസലുറഹ്മാന്‍, പി.എം.ബഷീര്‍, എന്‍.വേലുക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍