ഏറ്റുമുട്ടി മോദിയും മമതയും

കൊല്‍ക്കത്ത: തട്ടിപ്പുകാരെ സംരക്ഷിക്കുന്നയാളാണു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാരെയും അവര്‍ക്കു രക്ഷയൊരുക്കുന്നവരെയും ഈ കാവല്‍ക്കാരന്‍ വെറുതേ വിടില്ലെന്ന് മോദി പറഞ്ഞു. ജല്‍പായിഗുഡി ജില്ലയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി രംഗത്തെത്തി. മോദി അഴിമതിവീരനാണെന്നും രാജ്യത്തിന് അപമാനമാണെന്നും മമത കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ധാര്‍ഷ്ട്യത്തിന്റെ പ്രതീകമാണു മോദി. അദ്ദേഹത്തെ ചിത്രീകരിക്കാന്‍ എനിക്കു വാക്കുകളില്ല. നിലവാരമില്ലാത്ത മോദിയെപ്പോലെ ഒരാള്‍ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയില്ല. പ്രധാനമന്ത്രിപദത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ഈ മനുഷ്യനോട് ബഹുമാനമില്ല. ചായ്‌വാല ഇപ്പോള്‍ റഫാല്‍വാല ആയിരിക്കുന്നുമമത കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍