പൊതുനിരത്തില്‍ സ്ഥാപിച്ചിട്ടുള്ള കാമറകളുടെ പരിപാലനം നടത്തേണ്ടത് പോലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാനത്തു പൊതുനിരത്തുകളില്‍ സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള കാമറകളുടെ പരിപാലനവും വൈദ്യുതി ബില്‍ അടക്കേണ്ടതും അതതു ജില്ലാ പോലീസ് മേധാവിയുടെ ചുമതലയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വി. ജോയിയുടെ സബ്മിഷനു മറുപടി യായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വ്യാപാരസ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു നല്‍കുന്നയിടങ്ങളില്‍ തുടര്‍പരിപാലനം അവരാണു നിര്‍വഹിക്കുന്നത്. തിരുവനന്തപുരം റൂറല്‍ പോലീസ്, ജില്ലയില്‍ 38 പോലീസ് സ്റ്റേഷന്‍ പരിധികളിലായി 1080 നിരീക്ഷണ കാമറകളുണ്ട് കടയ്ക്കാവൂര്‍, വട്ടപ്പാറ, കഠിനംകുളം, പൊന്മുടി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ സ്ഥാപിച്ചിട്ടുള്ള 50 കാമറകളുടെ വൈദ്യുതി ബില്ല് പോലീസ് വകുപ്പും 140 കാമറകളുടെ വൈദ്യുതി ബില്ല് അതത് ഗ്രാമപഞ്ചായത്തുകളും ബാക്കിയുള്ള 890 കാമറകളുടെ വൈദ്യുതി ബില്ല് വ്യാപാരികളും ജനകീയ സമിതികളും ചേര്‍ന്ന് അടയ്ക്കുന്ന സ്ഥിതിയാണുള്ളത്. ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതു പരിഹരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍