തുഷാര്‍ മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കേണ്ടെന്നാണ് തന്റെ അഭിപ്രായമെന്ന് വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ എന്നല്ല എസ്.എന്‍. ഡി.പി യോഗം ഭാരവാഹികളാരും തന്നെ മത്സരിക്കണ്ട എന്നു തന്നായാണ് തന്റെ നിലപാടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ എസ്.എന്‍.ഡി.പി യോഗത്തിന് യാതൊരു അഭിപ്രായവുമില്ല. ബി.ഡി.ജെ.എസ് തങ്ങളുടെ പോഷക സംഘടനയെല്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം, ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടു മാറ്റം അത്രത്തോളം പ്രതിഷേധാര്‍ഹമല്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ പലരും രാഷ്ട്രീയപാര്‍ട്ടികളടക്കം തങ്ങളുടെ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞവരാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍