തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ആരോപണം തള്ളി ജസ്റ്റിസ് കുര്യന്‍ ജോസഫ്

തിരുവനന്തപുരം : വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും മത്സരിക്കുമെന്ന ആരോപണം തള്ളി മുന്‍ സുപ്രീകോടതി ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്ന് പറഞ്ഞ കുര്യന്‍ ജോസഫ്, പക്ഷേ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ സമീപിച്ചിരുന്നതായും പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ചീഫ് ജസ്റ്റിസ്, തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതില്‍ വ്യക്തത വരുത്തുകയാണ് കുര്യന്‍ ജോസഫ് ചെയ്തത്. എന്നാല്‍ യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫില്‍ നിന്നും തനിക്ക് മത്സരിക്കാന്‍ ക്ഷണം ലഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. യു.ഡി.എഫില്‍ നിന്നും കോണ്‍ഗ്രസ് മാണി വിഭാഗമാണ് സമീപിച്ചത്. എല്‍.ഡി.എഫില്‍ നിന്നും പ്രതിനിധികള്‍ വന്നു. എന്നാല്‍ ഇരുകൂട്ടരോടും തനിക്ക് രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്ന് പറയുകയായിരുന്നെന്ന് കുര്യന്‍ ജോസഫ് പറഞ്ഞു. പഠിക്കുന്ന കാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു കുര്യന്‍ ജോസഫ്. 2010ല്‍ ഹിമാചല്‍ പ്രദേശ് ജീഫ് ജസ്റ്റിസായ കുര്യന്‍ ജോസഫ്, 2013ലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് ശര്‍മക്കെതിരെ സഹപ്രകവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം ചരിത്രപരമായ വാര്‍ത്താ സമ്മേളനം വിളിച്ചത് വലിയ ചര്‍ച്ചക്ക് വഴി വെക്കുകയുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍