അവയവദാനം നിരോധിക്കണമെന്ന ഹര്‍ജി തള്ളി

കൊച്ചി : അവയവദാനം പൂര്‍ണമായും നിരോധിക്കണ മെന്നാവശ്യ പ്പെട്ട് എറണാകുളം സ്വദേശി വി.എന്‍. മോഹന്‍രാജ് നല്‍കിയ പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. മനുഷ്യാവയവങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ചികിത്സാ മേഖല ദാനത്തിനു വേണ്ടി മനുഷ്യശരീരത്തില്‍നിന്ന് അവയവങ്ങള്‍ മുറിച്ചു മാറ്റുന്നത് അനുവദിക്കരുതെന്നായിരുന്നു ഹര്‍ജിയിലെ മുഖ്യവാദം. അവയവം ദാനം ചെയ്യുന്നതിലൂടെ ദാതാവിന്റെ ആയുസ് കുറയുമെന്നും പെട്ടെന്നുള്ള മരണത്തിന് ഇതിടയാക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.ഇതേപോലെ മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളി ല്‍നിന്ന് അവയവങ്ങള്‍ നീക്കം ചെയ്യുന്നത് അയാളില്‍നിന്നു ജീവന്‍ വേര്‍പെടുത്തുന്ന പ്രവൃത്തിയാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടി ക്കാട്ടി. എന്നാല്‍, ഇത്തരമൊരു നടപടി നിയമവിരുദ്ധ മാകുന്നത് ഏതു നിയമവ്യവസ്ഥ കൊണ്ടാണെന്നു ഹൈക്കോടതി ആരാഞ്ഞു. തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍