സിനിമാ ടിക്കറ്റിന്റെ അധിക വിനോദനികുതി പിന്‍വലിക്കണം: പ്രേക്ഷക സമിതി

പത്തനംതിട്ട: കേരള സര്‍ക്കാരിന്റെ 2019 20ലെ ബജറ്റില്‍ വി നോദ നികുതിയായി സിനിമാ ടിക്കറ്റിനു ജിഎസ്ടിക്കു മുക ളില്‍ 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയ നിര്‍ ദേശം പിന്‍വലിക്കണമെന്ന് മലയാള ചലച്ചിത്ര പ്രേക്ഷകസമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ നിര്‍ദേശത്തിലൂടെ ടിക്കറ്റ് നിരക്ക് 10 മുതല്‍ 30 രൂപ വരെ ഉയരുമെന്ന് സമിതി ചൂണ്ടിക്കാട്ടി. അധിക നികുതി നിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്‍കുമെന്ന് ചലച്ചിത്ര പ്രേക്ഷകസമിതി ജില്ലാ ചെയര്‍മാന്‍ രമേശ് ആനപ്പാറയും കണ്‍വീനര്‍ ഡി. മനോജ് കുമാറും അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍