രാക്ഷസന്‍ തെലുങ്കിലേക്ക്; നായിക അനുപമ പരമേശ്വരന്‍


കഴിഞ്ഞ വര്‍ഷം തമിഴകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ചിത്രമാ യി രുന്ന രാക്ഷസന്‍. തമിഴില്‍ മാത്രമല്ല മലയാളവും ചിത്രത്തെ ഏറ്റെടുത്തിരുന്നു. വിഷ്ണു വിശാലിനെ നായകനാക്കി രാംകുമാര്‍ സംവിധാനം ചെയ്ത സൈക്കോ ത്രില്ലര്‍ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായി. അമല പോളായിരുന്നു ചിത്രത്തിലെ നായിക. രാക്ഷസന്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാ നൊ രുങ്ങുകയാണ്. നവാഗതനായ രമേഷ് വര്‍മ്മയാണ് ചിത്രം തെലു ങ്കില്‍ ഒരുക്കുന്നത്. വിഷ്ണു വിശാലിന് പകരം ബെല്ലംകൊണ്ട ശ്രീനി വാസാണ് തെലുങ്കില്‍ നായകവേഷത്തില്‍ എത്തുന്നത്. അമല പോ ളിന് പകരം അനുപമ പരമേശ്വരനാണ് നായികയാകുന്നത്. ജിബ്രാ നാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ നായി കയായി രാകുല്‍ പ്രീത്, റാഷി ഖന്ന തുടങ്ങിയവരെ പരിഗണി ച്ചിരുന്നുവെന്നും പിന്നീട് അനുപമയിലെത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍