സര്‍ക്കാരിനു ഭീഷണിയില്ല: കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകത്തില്‍ എട്ടുമാസം തികച്ച ജെഡിഎസ്‌കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണിയൊന്നുമില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നോടൊപ്പം സുരക്ഷിതരാണെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി.സംസ്ഥാന മന്ത്രിസഭയെ താഴെയിറക്കാന്‍ ബിജെപി കോപ്പുകൂട്ടുകയാണ്. ബജറ്റ് സെഷനില്‍നിന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിട്ടു നില്ക്കുമെന്നുമുള്ള ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഇത്തരത്തിലുണ്ടായതാണ്. മന്ത്രിസഭയ്ക്കു ഭീഷണിയില്ല. സഖ്യ സര്‍ക്കാര്‍ ഭരണത്തില്‍ അഞ്ചു വര്‍ഷം തികയ്ക്കുമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍