കോഹ്‌ലി റിച്ചാര്‍ഡ്‌സിനെഓര്‍മിപ്പിക്കുന്നു: ശാസ്ത്രി

വെല്ലിംഗ്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയെ ഇതിഹാസങ്ങളായ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഇമ്രാന്‍ ഖാന്‍ എന്നിവരോട് ഉപമിച്ച് കോച്ച് രവി ശാസ്ത്രി. കോഹ്‌ലിക്ക് എല്ലാത്തിനോടും ആധിപത്യം പുലര്‍ത്തണം. 
മറ്റുള്ളവര്‍ക്ക് സാധിക്കാത്തത് ചെയ്യാന്‍ തയാറാകുന്ന വലിയ മനുഷ്യനാണ്. അച്ചടക്കം, പരിശീലനം, ത്യാഗസന്നദ്ധത എന്നിവയിലെല്ലാം കോഹ്‌ലി എല്ലാവരെയും അതിശയിപ്പിക്കുന്നു ശാസ്ത്രി പറഞ്ഞു. പലതരത്തിലും കോഹ്‌ലി ഇമ്രാനെ അനുസ്മരിപ്പിക്കുന്നു. മാതൃകയാകുന്ന കാര്യത്തിലും നിലപാട് ഉണ്ടാക്കുന്നതിലും ടീമിനെ മുന്നില്‍നിന്നു നയിക്കുന്നതിലുമെല്ലാം അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍