ഒമാനില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി


മസ്‌ക്കറ്റ്: പാക്കിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒമാന്‍ നിര്‍ ത്തിവച്ചു. ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും, ബജറ്റ് വിമാന കമ്പനിയായ സലാം എയറു മാണ് സര്‍വീസുകള്‍ താത്കാലി ക മായി നിര്‍ത്തിയിരിക്കുന്നത്. പാ ക്കിസ്ഥാന്‍ സിവില്‍ ഏവിയേ ഷ ന്‍ വിഭാഗത്തില്‍ നിന്നും അറിയിപ്പു ണ്ടാകുന്നതുവരെ സര്‍വീസുകള്‍ പുനസ്ഥാപിക്കില്ലെന്നും വിമാന ക്കമ്പനികള്‍ അറിയിച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുട ര്‍ന്ന് പാക്കിസ്ഥാന്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചിരിക്കുന്ന സാഹ ചര്യത്തിലാണ് നടപടി. ഇതിനിടെ യുഎഇയില്‍ നിന്ന് പാകി സ്ഥാ നിലേയ്ക്കുള്ള ചില വിമാനങ്ങളും റദ്ദാക്കി. പാകി സ്ഥാ നിലെ വിമാ നത്താവളങ്ങള്‍ അടച്ചതാണ് യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍