കാരുണ്യ പദ്ധതി സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ ലയിപ്പിക്കും: ധനമന്ത്രി

തിരുവനന്തപുരം: കാരുണ്യ, ആര്‍എസ്ബിവൈ, ചിസ് പ്ലസ് പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ടായിരിക്കും സംസ്ഥാനത്ത് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്. കാരുണ്യ പദ്ധതിയിലേതു പോലെ നിര്‍ണയിക്കപ്പെട്ട രോഗങ്ങള്‍ക്ക് ചികിത്സയ്ക്കായുള്ള തുക സര്‍ക്കാര്‍ നേരിട്ട് ആശുപത്രികള്‍ക്ക് നല്‍കുന്നതാണ് പദ്ധതി. ഇന്‍ഷ്വറന്‍സും അഷ്വറന്‍സും ചേര്‍ന്നുള്ളതാണ് പദ്ധതി. സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി വരുന്‌പോള്‍ കാരുണ്യ പദ്ധതിയെ അതിലേക്ക് ലയിപ്പിക്കുകയല്ലാതെ മന്ത്രിയുടെ നേതൃത്വത്തില്‍ ധനസഹായ വിതരണത്തിന് വേറെ സംവിധാനത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയാനന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ തുകയുടെ വിനിയോഗം അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തമായ ധാരണയുണ്ട്. വാരിക്കോരി പണം ചെലവഴിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.തുടര്‍ന്ന് ധനവിനിയോഗബില്‍ വോട്ടിനിട്ട് പാസാക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍