കുംഭമാസ പൂജയ്ക്കും ശബരിമലയില്‍ നിയന്ത്രണങ്ങളുണ്ടാകുമെന്ന് പൊലീസ്

പത്തനംതിട്ട : കുംഭമാസ പൂജയുമായി ബന്ധപ്പെട്ട് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിന് ഇത്തവണയും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു. കുംഭമാസ പൂജയ്ക്കായി ഫെബ്രുവരി 12 മുതല്‍ 17 വരെയാണ് ശബരിമല ക്ഷേത്ര നട തുറക്കുക. അതേസമയം, ശബരിമലയിലെ സാഹചര്യം ഇപ്പോഴും അശാന്തമാണെന്ന് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍ പ്രതികരിച്ചു. തുലാമാസ പൂജയ്ക്കു നട തുറന്നപ്പോഴത്തെ സമാനമായ സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. വിശ്വാസികള്‍ അസ്വസ്ഥരാണ്. കുംഭമാസ പൂജയ്ക്ക് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായേക്കാമെന്നും സുധീഷ്‌കുമാര്‍ വ്യക്തമാക്കി. നട തുറന്നിരിക്കുമ്പോള്‍ തന്നെയാണ് സുപ്രീം കോടതി യുവതീപ്രവേശകേസില്‍ വിധി പ്രസ്താവിക്കനൊരുങ്ങുന്നത്. ഇതും പ്രതിസന്ധിയാണെന്ന് എക്‌സിക്യൂട്ടിവ് ഓഫിസര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍