ടിക് ടോക് ആപ്ലിക്കേഷന്‍ നിരോധിക്കാന്‍ നീക്കം

ചെന്നൈ: ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിക്കാനൊരുങ്ങുന്നു. ടിക്ക്‌ടോക്ക് സമൂഹത്തില്‍ യുവതീ യുവാക്കളുടെ സംസ്‌കാരത്തിന് അപചയം സൃഷ്ടിക്കാന്‍ കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിക്കാന്‍ ഒരുങ്ങുന്നത്. ഇതിനായുളള നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഐടി മന്ത്രി എം. മണികണ്ഠന്‍ നിയമസഭയെ അറിയിച്ചു .ടിക് ടിക് നിരോധനം നടപ്പിലാക്കുന്നതിനായി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ടിക് ടോക് വീഡിയോകളില്‍ അശ്ലീലം കൂടിവരുന്നതായി എം.എല്‍.എ ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഏറെ പ്രചാരം നേടിയ ചൈനീസ് ആപ്ലിക്കേഷനാണ് ടിക് ടോക്. തമാശകള്‍, സ്‌കിറ്റുകള്‍, കരോക്കെ വിഡിയോകള്‍, പാട്ടുകള്‍ എന്നിവയൊക്കെയാണ് ടിക് ടോക്കിലൂടെ അപ്‌ലോഡ് ചെയ്യപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍