കാര്‍ത്തിയുടെ റൊമാന്റിക് അഡ്വഞ്ചര്‍ ആക്ഷന്‍ ചിത്രം ദേവ് നാളെ

കാര്‍ത്തി നായകനാവുന്ന റൊമാന്റിക് അഡ്വഞ്ചര്‍ ആക് ഷന്‍
ചിത്രമായ ദേവ് നാളെ ലോകമെമ്പാടും റിലീസ് ചെയ്യും. ധീരന്‍ അധികാരം ഒന്ന് എന്ന വിജയ ചിത്രത്തില്‍ കാര്‍ത്തിക്കൊപ്പം ജോടി ചേര്‍ന്ന രാകുല്‍ പ്രീത് സിംഗാണ് ദേവിലും നായിക.പുതുമുഖ സംവിധായകന്‍ രജത് രവി ശങ്കര്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ മുതുരാമന്‍,പ്രകാശ് രാജ്, രമ്യാ കൃഷ്ണന്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നായിക രാകുല്‍ പ്രീത് സിംഗിന്റെ അമ്മ വേഷമാണ് ദേവില്‍ രമ്യാകൃഷ്ണന്‍ അവതരിപ്പിക്കുന്നത്. അമ്മ മകള്‍ ബന്ധത്തിന്റെ തീവ്രത വരച്ചുകാട്ടുന്ന അനവധി രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് സംവിധായകന്‍ രജത് രവി ശങ്കര്‍ പറയുന്നു.ഹാരിസ് ജയരാജാണ് സംഗീതസംവിധായകന്‍.ഒരു സഞ്ചാര ചിത്രമെന്നു കൂടി ചിത്രത്തെ വിശേഷിപ്പിക്കാം. ഉക്രെയ്ന്‍,ഡല്‍ഹി, കുളു മണാലി,ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പ്രിന്‍സ് പ്രൊഡക് ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍