ചങ്ങനാശേരി: സമഗ്രമായ ജീവിത വീക്ഷണമുള്ളവര്‍ക്കേ കലാമൂല്യങ്ങളുള്ള സിനിമകള്‍ നിര്‍മിക്കാനാകൂവെന്ന് പ്രശസ്ത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. പ്രശസ്ത ചലച്ചിത്രകാരനും സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷന്‍ സ്ഥാപക പ്രിന്‍സിപ്പലുമായിരുന്ന പ്രഫ. ജോണ്‍ ശങ്കരമംഗലത്തിന്റെ സ്മരണാര്‍ഥം മീഡിയാ വില്ലേജില്‍ സംഘടിപ്പിച്ച ശങ്കരമംഗലം അനുസ്മരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു നല്ല വായനക്കാരന് മാത്രമേ നല്ലൊരു കലാകാരന് ആകാന്‍ കഴിയൂ വെന്നും മുടക്കുന്ന പണമല്ല ചിത്രത്തിന്റെ മൂല്യം നിര്ണയിക്കു ന്നതെന്നും അടൂര്‍ പറഞ്ഞു. പലപ്പോഴും ഫിലിം സെന്‍സര്‍ഷിപ്പുകള്‍ പണമിടപാടുകള്‍ക്ക് വിധേയമാകുന്നു ണ്ടെന്നും അടൂര്‍ വിദ്യാര് ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. എസ്ജെസിസി ഡയറക്ടര്‍ ഫാ.ആന്റണി എത്തയ്ക്കാട്, പ്രിന്‍സിപ്പല്‍ ഫാ.ജോസഫ് പാറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ശങ്കരമംഗലം പ്രഭാഷണം സംഘടിപ്പിക്കുമെന്ന് കോളജ് പ്രിന്‍സി പ്പല്‍ ഫാ.ജോസഫ് പാറയ്ക്കല്‍ അറിയിച്ചു.
0 അഭിപ്രായങ്ങള്‍