സ്ത്രീവിരുദ്ധ പരാമര്‍ശം; ഹാര്‍ദിക്കിനും രാഹുലിനും കരണ്‍ ജോഹറിനും എതിരെ കേസ്

ജയ്പുര്‍: കോഫീ വിത്ത് കരണ്‍ ടെലിവിഷന്‍ പരിപാടിയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും അവതാരകന്‍ കരണ്‍ ജോഹറിനും എതിരെ കേസ്. രാജസ്ഥാനിലെ ജോധ്പുര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാണ്ഡ്യക്കും രാഹുലിനും എതിരായ വിലക്ക് ബിസിസിഐ നീക്കിയതിനു പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് ഇരുവരെയും ബിസിസിഐ വിലക്കുകയും നാട്ടിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തത്. വിലക്ക് നീക്കിയ ശേഷം ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍