ലോകബാങ്കിന്റെ വിമര്‍ശകനെ പ്രസിഡന്റ് ആക്കാന്‍ ട്രംപ്

വാഷിംഗ്ടണ്‍: ലോകബാങ്ക് പ്രസിഡന്റായി ഡേവിഡ് മല്‍പാസിനെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്യും. യുഎസ് ട്രഷറി വകുപ്പിലെ സീനിയര്‍ ഓഫീസറാണു മല്‍പാസ്. ലോകബാങ്ക് അടക്കമുള്ള ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെ നിശിതമായി വിമര്‍ശിക്കുകയും വെറുക്കുകയും ചെയ്യുന്ന ആളാണ് ഇദ്ദേഹം. പ്രസിഡന്റ് ട്രംപും ഇതേ കാഴ്ചപ്പാടുകാരനാണ്. ലോകബാ ങ്കിന്റെ പന്ത്രണ്ടംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡാണ് ഔപചാരി കമായി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. കീഴ്‌വഴക്കം യുഎസ് നോമിനിയെ എല്ലാവരും അംഗീകരിക്കുന്നതാണ്. ഐഎംഎഫ് മേധാവിയെ നിശ്ചയിക്കുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ നോമി നി യെ എടുക്കും. എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ അമേരിക്ക യ്ക്ക് 16 ശതമാനം വോട്ട് ഉണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കമ്പോളം കടബാധ്യത ഉണ്ടാക്കുന്ന രാജ്യാന്തര സ്ഥാപനങ്ങളിലൊന്ന് എന്നാണു മല്‍പാസ് ലോകബാങ്കിനെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. ദക്ഷിണ കൊറിയന്‍ വംശജനായ ജിം യോംഗ് കിം കാലാവധിക്കു മുന്‍പേ വിരമിക്കുന്ന ഒഴിവിലാണു മല്‍പാസ് വരുന്നത്. ട്രംപ് ഭരണകൂടവു മായുള്ള അഭിപ്രായവ്യത്യാസമാണു ജിം രാജിവയ്ക്കുന്നതിലേക്കു നയിച്ചത്. ലോകബാങ്ക് ചൈനയ്ക്കു വികസന സഹായം നല്കരുതെന്നു പരസ്യമായി പറയുന്ന ആളാണു മല്‍പാസ്. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി വഴി പാക്കിസ്ഥാനെയും ശ്രീലങ്കയെയും മറ്റും കടക്കെണിയിലാക്കിയതിന്റെ പേരില്‍ ഇദ്ദേഹം ചൈനയെ പലവട്ടം വിമര്‍ശിച്ചിട്ടുണ്ട്. ലോകബാങ്കില്‍ നാലര ശതമാനം വോട്ടവ കാശമുണ്ട് ചൈനയ്ക്ക്. അമേരിക്കയും ജപ്പാനും കഴിഞ്ഞാ ല്‍ ഏറ്റവും വോട്ടവകാശമുള്ളത് ചൈനയ്ക്കാണ്. ലോക ബാ ങ്ക് വായ്പ ഏറ്റവും ദരിദ്രരാജ്യങ്ങള്‍ക്കു മാത്രമായി പരിമിത പ്പെടുത്തണ മെന്നാണ് അദ്ദേഹം പറയുന്നത്. ചൈനപോലു ള്ള ഇടത്തരം വരുമാനക്കാരെ സ്വകാര്യവായ്പ മാത്രം ആശ്രയിക്കാന്‍ പ്രേരിപ്പി ക്കണമെന്ന് അദ്ദേഹം പറയുന്നു. (ആളോഹരിവരുമാനം വച്ചാണ് ചൈന ഇടത്തരം വരുമാന വിഭാഗത്തിലാകുന്നത്).ഒരു നിര്‍ണായക ധനകാര്യസ്ഥാപനത്തെ തകര്‍ക്കാനാണു ട്രംപ് ശ്രമിക്കുന്നതെന്ന് ഈ നോമിനേഷന്‍ കാണിക്കുന്നതായി സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റിലെ സീനിയര്‍ ഫെലോ ജസ്റ്റിന്‍ സാന്‍ഡെഫര്‍ പറഞ്ഞു. മറ്റു രാജ്യങ്ങള്‍ വേറെ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ അമേരിക്കയ്ക്കു വീറ്റോ അധികാരമില്ല. കേവല ഭൂരിപക്ഷം മതി ജയിക്കാന്‍. മാര്‍ച്ച് 14 വരെയാണു തെരഞ്ഞെടുപ്പിനു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാവുന്നത്. മൂന്നു സ്ഥാനാര്‍ഥികള്‍വരെ ആകാം.അറുപത്തിരണ്ടു വയസുള്ള മല്‍പാസ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. ബെയര്‍സ്റ്റിയാണ്‍സ് കമ്പനിയില്‍ ചീഫ് ഇക്കണോമിസ്റ്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. റോണള്‍ഡ് റെയ്ഗന്റെ കാലത്ത് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിലും ജോര്‍ജ് ബുഷിന്റെ കാലത്ത് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലും പ്രവര്‍ത്തിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍