സുനന്ദ പുഷ്‌കറിന്റെ മരണം: അര്‍ണാബ് ഗോസ്വാമിക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പരാതിയില്‍ റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ്  സ്വാമിക്കെതി രേ കേസെടുക്കാന്‍ ഡല്‍ഹി കോടതി ഉത്തരവ്. തന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവു മായി ബന്ധപ്പെട്ട പോലീസ് അ ന്വേ ഷണ റിപ്പോര്‍ട്ടിലെ രഹസ്യ രേഖകളും പോലീസ് റിക്കാര്‍ഡുകളിലെ നോട്ടുകളും പുറത്തുവിട്ടു എന്ന് ആരോപിച്ചാണു തരൂര്‍ കോടതിയെ സമീപിച്ചത്. അന്വേഷ ണം നടക്കുന്ന കേസിന്റെ വിവരങ്ങള്‍ പര സ്യ പ്പെടുത്തുന്നത് അനു വദനീയമല്ലെന്നും ഹര്‍ജിയില്‍ പറയു ന്നു. ചാനലിനു പ്രേക്ഷക രെ കൂട്ടുന്നതിനായി തനിക്കെതിരേ അര്‍ണാബ് ഗോസ്വാമി അധിക്ഷേ പ കരമായ പരാമര്‍ശങ്ങള്‍ നടത്തി, തന്റെ ഇമെയില്‍ അനുവാദമി ല്ലാതെ ചോര്‍ത്തി എന്നിങ്ങനെയും പരാതി യില്‍ പറയുന്നു. ഏപ്രില്‍ നാലിന് കേസ് വീണ്ടും വാദംകേള്‍ക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍