വിരമിക്കല്‍ തീയതി പി.എസ്.സിയെ മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം വരും: മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ ജീവനക്കാരുടെയും വിരമിക്കല്‍ തീയതി മുന്‍കൂട്ടി പി.എസ്.സിയെ അറിയിക്കാന്‍ സംവിധാന മൊരുക്കു മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഇതോടെ പി.എസ്.സിക്ക് വേഗത്തില്‍ ഒഴിവുകള്‍ നികത്താനാവും. ശമ്പളവിതരണത്തിനുള്ള സ്പാര്‍ക്ക് സോഫ്ട്‌വെയര്‍ പി.എസ്.സി യുമായി ബന്ധിപ്പിക്കണോ പുതിയ സംവിധാനം ഒരുക്കണോയെന്ന് പരിശോധിക്കും. എന്തായാലും വേഗത്തില്‍ നിയമനം നടത്താനുള്ള നടപടികളെടുക്കുമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സി.മമ്മൂട്ടിയുടെ ശ്രദ്ധക്ഷ ണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കി.ഒഴിവുകള്‍ കൃത്യമായും യഥാസമയത്തും റിപ്പോര്‍ട്ട് ചെയ്യുന്നതിനും റാങ്ക് ലിസ്റ്റുകളില്‍നിന്നു പരമാവധി നിയമനം ഉറപ്പുവരുത്തുന്നതിനും നടപടികളെ ടുക്കു ന്നുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2018 ഡിസംബര്‍ വരെ 90,183 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി. വിദ്യാ ഭ്യാസ വകുപ്പില്‍ 4434 ഉം ആരോഗ്യവകുപ്പില്‍ 4217 ഉം ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി 18,896 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. വിവിധ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സി വഴിയാക്കാന്‍ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍