ശബരിമല നട ഇന്ന് തുറക്കും; സുരക്ഷയൊരുക്കി പോലീസ്

പത്തനംതിട്ട: ശബരിമല ക്ഷേത്ര ത്തില്‍ കുംഭമാസ പൂജകള്‍ ക്കായി ഇന്ന് വൈകു ന്നേരം 5.30ന് നട തുറക്കും. പതിവു പൂജകള്‍ 13നു രാവിലെ മുതല്‍ ആരംഭിക്കും. 17നു രാത്രിയാണ് നട അടയ്ക്കുന്നത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളുമായി പോലീസ് സേന ചുമതലയേറ്റു. യുവതികള്‍ ശബരിമലയിലേക്കെത്തിയാല്‍ പ്രതിഷേധം കനത്തേക്കുമെന്ന സൂചനകളുടെകൂടി അടിസ്ഥാന ത്തി ലാണ് സുരക്ഷാ ക്രമീകരണം ശക്തമാക്കിയിരിക്കുന്നത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ ഈയാഴ്ച പ്രത്യേക പരാമര്‍ശങ്ങളോ വിധിയോ ഉണ്ടാകാനുള്ള സാധ്യതയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പത്തനംതിട്ട സമ്മേളനവുമൊക്കെ കണക്കിലെടുത്താണ് പോലീസ് വിന്യാസം.നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ യാത്രയ്ക്ക് നിയന്ത്ര ണമുണ്ടാകും. കെഎസ്ആര്‍ടിസി ഒഴികെയുള്ള തീര്‍ഥാടക വാഹ നങ്ങള്‍ കഴിഞ്ഞ തീര്‍ഥാടനകാലത്തേതുപോലെ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യാനാണു നിര്‍ദേശം. നിലയ്ക്കലില്‍ വാഹനപരി ശോധ ന കര്‍ശനമാക്കും. പ്രദേശവാസികളെ അടക്കം തിരിച്ചറിയല്‍ കാര്‍ ഡ് കാണിച്ച ശേഷമേ കടത്തിവിടുകയുള്ളൂവെന്ന് അറി യിച്ചി ട്ടുണ്ട്. 3000ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് ആറു ദിവസ ത്തേ ക്കു ശബരിമല ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ളത്. എഡിജിപി അനില്‍ കാന്തിനാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമത ല.സന്നി ധാന ത്തു പോലീസ് ആസ്ഥാനം സ്‌പെഷല്‍ സെല്‍ എസ്പി വി. അജി ത്തും ഡിവൈഎസ്പിമാരായ പ്രതാപന്‍, പ്രദീപ് കുമാര്‍ എന്നിവരും സുര ക്ഷാ ചുമതലവഹിക്കും. പമ്പയില്‍ ടെലികമ്യൂണിക്കേഷന്‍ എസ്പി എച്ച്. മഞ്ജുനാഥിനാണ് ചുമതല. ഡിവൈഎസ്പിമാരായ ഹരികൃ ഷ്ണന്‍, വി.സുരേഷ് കുമാര്‍ എന്നിവരും ചുമതലകളിലുണ്ടാകും. നിലയ്ക്കലില്‍ കൊല്ലം സിറ്റി പോലീസ് മേധാവി പി.കെ. മധുവി നാണ് ചുമതല. ഡിവൈഎസ്പിമാരും സജീവന്‍, ജവഹര്‍ ജനാര്‍ദ് എന്നിവരും ക്രമസമാധാന ചുമതലയിലുണ്ടാകും. നാല് ഇന്‍സ്‌പെ ക്ടര്‍മാരെ വീതം സന്നിധാനം, പമ്പ, നിലയ്ക്കല്‍ മേഖലകളിലായി ഡ്യൂട്ടിക്കു നിയോഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍