കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സര്‍വീസ് നിലമ്പൂരിലും

നിലമ്പൂര്‍: കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സര്‍വീസ് നിലന്പൂരിലും തുടങ്ങി. ടെറാ പ്ലെയ്ന്‍ എക്‌സ്പ്രസ് കൊറിയര്‍ സര്‍വീസുമായി ചേര്‍ന്നാണ് കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ പാര്‍സല്‍ സര്‍വീസ്. കേരളത്തിലെ കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളിലെ കൊറിയര്‍ പാര്‍സല്‍ സര്‍വീസ് സെന്ററുകള്‍ക്ക് പുറമെ പ്രധാന നഗരങ്ങളിലെ ടെറാ പ്ലെയ്ന്‍ എക്‌സ്പ്രസ് കൊറിയര്‍ സെന്ററുകളിലേക്കും കൊറിയര്‍ പാര്‍സല്‍ അയക്കാം.കൊറിയറിന് കേരളത്തില്‍ മിനിമം 55 രൂപയും ഒരു കിലോയിലധികമുള്ള കവറുകള്‍ക്ക് മിനിമം നിരക്കിന് പുറമെ കിലോക്ക് 25 രൂപ വീതം അധികവും നല്‍കണം. പാര്‍സലിനും ഇതേ തരത്തിലാണ് നിരക്ക്. കേരളത്തിലെവിടേക്കും 24 മണിക്കൂറിനുള്ളില്‍ കൊറിയറും പാര്‍സലും എത്തിക്കാനാവുമെന്ന് കെഎസ്ആര്‍ടിസി അവകാശപ്പെടുന്നു. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ലഗേജുകള്‍ കൊറിയര്‍ ഓഫീസില്‍ ഏല്‍പ്പിച്ച് ലഗേജ് ഇല്ലാതെ യാത്ര ചെയ്ത് അവര്‍ ചെല്ലുന്ന സ്ഥലത്തെ ഓഫീസില്‍ നിന്ന് ലഗേജ് സ്വീകരിക്കാനും സാധിക്കും. 
രാവിലെ ഒന്‍പതുമുതല്‍ രാത്രി ഒന്‍പതുവരെയാണ് പാര്‍സല്‍ സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. അന്വേഷണങ്ങള്‍ക്ക് 8086516777 എന്ന നന്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍