ജെഡിഎസ് ചരിത്രമാകും; വീണ്ടും ബിജെപിയുടെ ശബ്ദരേഖ

ബംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അവസാനി ക്കുന്നില്ല. ഭരണംപിടിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെ ബിജെപിയെ പ്രതിക്കൂട്ടിലാക്കി ഒരു ഓഡിയോ ക്ലിപ്പ് കൂടി പുറത്തുവന്നു. ദേവ ഗൗഡ ഉടന്‍ മരിക്കുമെന്നും കുമാരസ്വാമി അസുഖബാധിതനാകുമെന്നും ബിജെപി എംഎല്‍എ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഹാസനില്‍നിന്നുള്ള ബിജെപി എംഎല്‍എ പ്രീതം ഗൗഡ ജെഡിഎസ് എംഎല്‍എയുടെ മകനുമായി നടത്തുന്ന സംഭാഷണമാണ് പുറത്തായത്. 'ദേവഗൗഡ ഉടന്‍ മരിക്കും, കുമാരസ്വാമി അസുഖബാധിതനാകും, ഇതോടെ ജെഡിഎസ് വെറും ചരിത്രമായി മാറും' എന്നാണ് ബിജെപി എംഎല്‍എ പറയുന്നത്. ചാനലുകള്‍ ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നാലെ ജെഡിഎസ് പ്രവര്‍ത്തകര്‍ ഗൗഡയുടെ ഹാസനിലെ വീട് ആക്രമിച്ചു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. അതേസമയം, സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പയുടെ അറിവോടെയാണ് ഗൗഡ ഇക്കാര്യം പറഞ്ഞതെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ജെഡിഎസ് എംഎല്‍എമാരെ പണം കൊടുത്തു വാങ്ങാനുള്ള ശ്രമം ബിജെപി തുടരുകയാണെന്നും കുമാരസ്വാമി ആരോപിച്ചു. ജെഡിഎസ് എംഎല്‍എ കൂറുമാറുന്നതിന് 25 കോടി രൂപ വാഗ്ദാനം ചെയ്യുന്ന യെദ്യൂരപ്പയുടെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ശബ്ദരേഖ തന്റെ യെന്നു ബിജെപി യെദ്യൂരപ്പ തുറന്നുസമ്മതിക്കുകയും ചെയ്തു. ശബ്ദം തന്റെയെന്നു തെളിയിക്കാനായാല്‍ 24 മണിക്കൂറിനകം രാഷ്ട്രീയം വിടാമെന്ന് നേരത്തേ വെല്ലുവിളിച്ച യെദ്യൂരപ്പ, സ്പീക്കറും സര്‍ക്കാരും അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഉറപ്പായതോടെ നിലപാട് മാറ്റുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍