അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിലെ കോടതികളില്‍ ഹിന്ദി മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. അറബിയും ഇംഗ്ലീഷുമാണ് മറ്റു രണ്ടു ഭാഷകള്‍. കോടതിയിലെ രേഖകളടക്കം ഇനി ഹിന്ദിയില്‍ ലഭ്യമാകും. നിയമ നടപടികളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും വ്യക്തമായ അവബോധമുണ്ടാവാന്‍ ഹിന്ദി സംസാരഭാഷയായിട്ടുള്ളവരെ സഹായിക്കുകയാണു ലക്ഷ്യമെന്ന് അബുദാബി ജുഡീഷല്‍ ഡിപ്പാര്‍ട്ടുമെന്റ്(എഡിജെഡി)വെബ്സൈറ്റില്‍ നല്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. നിയമനടപടികളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും ഇതു സഹായിക്കുമെന്ന് എഡിജെഡി അണ്ടര്‍ സെക്രട്ടറി യൂസഫ് സയിദ് അല്‍ അബ്രി പറഞ്ഞു.
യുഎഇ ജനസംഖ്യയുടെ 30 ശതമാനവും ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരാണ്. തൊഴില്‍ സംബന്ധമായ കേസുകളിലെ ക്ലെയിം ഫോമുകള്‍ അടക്കം ഹിന്ദിയില്‍ ലഭ്യമാകും.
യുഎഇ ജനസംഖ്യയുടെ 30 ശതമാനവും ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരാണ്. തൊഴില്‍ സംബന്ധമായ കേസുകളിലെ ക്ലെയിം ഫോമുകള്‍ അടക്കം ഹിന്ദിയില്‍ ലഭ്യമാകും.
0 അഭിപ്രായങ്ങള്‍