തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരിച്ചയ യ്ക്കാന്‍ നടപടി സ്വീകരിക്ക ണമെന്ന് സംസ്ഥാന ആര്.എസ്. എസ്. നേതൃത്വം ബി.ജെ.പി. കേന്ദ്രനേതൃത്വത്തോട് ആവശ്യ പ്പെട്ടു. കുമ്മനം വന്നാല്‍ ജയം ഉറപ്പാണെന്ന് സംസ്ഥാന അദ്ധ്യക്ഷ നുമായുള്ള കൂടിക്കാഴ്ചയില്‍ ജില്ലാ നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി ദേശീയ ജനറല്‍ സെക്രട്ടറി വി രാംലാല്‍ കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയിരുന്നു. രാംലാലും ആര്.എസ്.എസ്. നേതൃത്വവുമായി ബുധനാഴ്ച കൊല്ലത്തു നടത്തിയ ചര്‍ച്ചയിലാണ്, ഔദ്യോഗികമായിത്തന്നെ കുമ്മനത്തെ കേരളത്തിലെത്തിക്കാനുള്ള ആവശ്യം ഉന്നയിച്ചത്. ഇന്നലെ ബി.ജെ.പി. സംസ്ഥാന കോര്‍ സമിതി യോഗവും ചേര്‍ന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്ന ബി.ജെ.പി ഏറ്റവും പ്രതീക്ഷ വെക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്. പല പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും ജില്ലാ ഘടകം ആവശ്യപ്പെടുന്നത് കുമ്മനത്തിന്റെ മടക്കമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്റുമാരടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലും കുമ്മനം വന്നാല്‍ അനന്തപുരി പിടിക്കാമെന്നാണ് ജില്ലാ നേതൃത്വവും അറിയിച്ചത്.ശബരിമല വിവാദം ശക്തമായി നിലനില്ക്കുന്നതും, പാര്‍ട്ടിക്ക് അതീതമായി കുമ്മനത്തിനുള്ള ബന്ധങ്ങളും, നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ രണ്ടാമതെത്തിയതുമെല്ലാണ് ജില്ലാ നേതൃത്വം നിരത്തുന്ന അനുകൂല ഘടകങ്ങള്‍. സംസ്ഥാന അധ്യക്ഷനായിരിക്കെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെയായിരുന്നു കുമ്മനത്തെ അപ്രതീക്ഷിതമായി ഗവര്‍ണ്ണറാക്കിയത്. ഈ വിഷയത്തില്‍, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് അന്തിമതീരുമാനമെടുക്കുക. ആര്.എസ്.എസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടും പ്രധാനമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനാണ് ആലോചന. ഗവര്‍ണര്‍ എന്നനിലയില്‍ മുമ്പു നിശ്ചയിച്ചിരുന്ന ഔദ്യോഗികചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി കുമ്മനം രാജശേഖരന് ഇന്ന് കേരളത്തിലെത്തുന്നുണ്ട്.
0 അഭിപ്രായങ്ങള്‍