ഹിറ്റ്‌ലറുടെ പെയിന്റിംഗുകള്‍ ആരും വാങ്ങിയില്ല

ബെര്‍ലിന്‍: നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ പെയിന്റിംഗുകള്‍ അടക്കമുള്ള വസ്തുക്കള്‍ ലേലത്തിനു വച്ചത് ആരും വാങ്ങാന്‍ എത്തിയില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാസികളെ വിചാരണ ചെയ്ത ന്യൂറംബര്‍ഗിലായിരുന്നു ലേലം. പൊള്ളുന്ന വിലയ്ക്കു ഇവ വാങ്ങാന്‍ ആരും തയാറായില്ല.
ഹിറ്റ്‌ലറുടെ അഞ്ചു പെയിന്റിംഗുകളും സ്വസ്തിക ചിഹ്നമുള്ള ചാരുകസേരയും അടക്കമുള്ള വസ്തുക്കളാണ് ദ വെയ്ഡ്‌ലര്‍ കമ്പനി ലേലത്തിനു വച്ചത്. 630 യൂറോയ്ക്ക് ഒരു മേശവിരിയും 5500 യൂറോയ്ക്ക് ഒരു പൂപ്പാത്രവും ആളുകള്‍ വാങ്ങിക്കൊണ്ടുപോയി. എന്നാല്‍ സ്വസ്തിക ചിഹ്നമുള്ള ചൂരല്‍ക്കസേര അടക്കമുള്ളവ വിറ്റുപോയില്ല. 'ഹിറ്റ്‌ലര്‍' എന്നു കയ്യൊപ്പിട്ടിട്ടുള്ള ചിത്രങ്ങള്‍ വ്യാജമായിരിക്കാമെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു. ഹിറ്റ്‌ലറുടെ ഒപ്പോടുകൂടിയ പ്രകൃതിദൃശ്യ വാട്ടര്‍കളറിന് 51,000 ഡോളറാണ് വില പ്രതീക്ഷിച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍