ബിനീഷ് കോടിയേരി നായകനാവുന്ന നാമം റിലീസിന്

ബിനീഷ് കോടിയേരി നായകനാവുന്ന നാമം അശോക് ആര്‍.നാഥ് സംവിധാനം ചെയ്യുന്നു. ആത്മീയ രാജനാണ് നായിക. തെന്മലയില്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമ അടുത്തമാസം പ്രദര്‍ശനത്തിന് എത്തും. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം. അച്ഛന്‍, മകന്‍, അപ്പൂപ്പന്‍ എന്നീ വേഷങ്ങളില്‍ ബിനീഷ് എത്തുന്നു.വത്സല മേനോനാണ് മറ്റൊരു താരം. സംവിധായകന്‍ ജയരാജിന്റെ സഹോദരന്‍ മഹേഷ് രാജാണ് നാമം നിര്‍മ്മിക്കുന്നത്. ക്രോസ് റോഡിനുശേഷം അശോക് ആര്‍.നാഥ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. നവാഗതനായ ബിജു ഭാസ്‌കര്‍ നായര്‍ സംവിധാനംചെയ്ത @ അന്ധേരി എന്ന സിനിമയില്‍ നായക തുല്യ വേഷമായിരുന്നു ബിനീഷിന്. നാമം ആദ്യ നായക വേഷമാണ്. ഒപ്പത്തിലും ബിനീഷിന് ശ്രദ്ധേയ വേഷമായിരുന്നു. നീരാളിയാണ് ഒടുവില്‍ റിലീസ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍