ഹര്‍ത്താല്‍ തടയാന്‍ നിയമം പാസാക്കണമെന്ന് വ്യവസായികള്‍

കൊച്ചി: ഹര്‍ത്താല്‍ നിയന്ത്രണബില്‍ ഉടന്‍ നിയമസഭ പാസാക്കി നിയമമാക്കണമെന്ന് ഫിക്കി സ്റ്റേറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തി ല്‍ ചേര്‍ന്ന വ്യവസായ വാണിജ്യ സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു.വ്യാപാര വ്യവസായ സമൂഹത്തിനും നിക്ഷേ പ സാദ്ധ്യതകള്‍ക്കും ഒരുപോലെ ഭീഷണിയായ ഹര്‍ത്താലുകള്‍ ക്കെതിരെ ജനകീയ മുന്നേറ്റത്തിന് മുന്നിട്ടിറങ്ങാനും യോഗം തീരുമാനിച്ചു.ഫിക്കി സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ്, കോചെയര്‍ ദീപക് എല്‍. അസ്വാനി, കേരള ചേംബര്‍ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് ബിജു രമേശ്, കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് എം.എ. യൂസഫ്, സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ പ്രസിഡന്റ് കെ.കെ. പിള്ള, ഹര്‍ത്താല്‍ വിരുദ്ധ സമിതി കണ്‍വീനര്‍ ഗോപകുമാര്‍, തിരുവനന്തപുരം ചേംബര്‍ ഒഫ് കൊമേഴ്‌സ് സെക്രട്ടറി ജോജി, സെപ്‌സ് വൈസ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍