പി.സി. ജോര്‍ജിനെ രവി പൂജാരി വിളിച്ചതിന് തെളിവുകള്‍

കൊച്ചി: അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരി പി.സി. ജോര്‍ജ് എംഎല്‍എയെ വിളിച്ചതിന് തെളിവുകള്‍. സെനഗലില്‍ നിന്ന് നാല് ഇന്റര്‍നെറ്റ് കോള്‍ വന്നതായി കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി.സി. ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.ആഫ്രിക്കയില്‍നിന്ന് തനിക്ക് ഒരു നെറ്റ് കോള്‍ വന്നിരുന്നുവെന്ന് ജോര്‍ജ് പറഞ്ഞിരുന്നു. ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലെന്നു പറഞ്ഞപ്പോള്‍ താന്‍ രവി പൂജാരിയാണെന്ന് അയാള്‍ വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ താനും മറുപടി പറഞ്ഞെന്നായിരുന്നതായാണ് ജോര്‍ജിന്റെ പരാമര്‍ശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍