പി.ജയരാജന്‍ മാറേണ്ടതില്ല; രാഷ്ട്രീയ എതിരാളികളുടെ വാക്ക് കേള്‍ക്കേണ്ട കാര്യമില്ലെന്ന് ഇ.പി.ജയരാജന്‍

കോഴിക്കോട്: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പിന്തുണച്ച് മന്ത്രി ഇ.പി.ജയരാജന്‍. ഒരു കേസ് വരുമ്പോഴേക്കും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി.ജയരാജന്‍ മാറേണ്ട കാര്യമില്ല. രാഷ്ട്രീയ എതിരാളികള്‍ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നും മന്ത്രി. സിബിഐ നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബിജെപിയു ടെയും കോണ്‍ഗ്രസിന്റെയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഭാഗമാണെന്നാണ് സിപിഎം പറഞ്ഞിരുന്നത്. എന്നാല്‍ ജയരാജനെ പ്രതി ചേര്‍ത്തത് രാഷ്ട്രീയമായി കാണേണ്ടതില്ല. നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കുന്നതാണ് നല്ലതെന്നാണ് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാന ന്ദന്റെ നിലപാട്.ഷുക്കൂര്‍ വധിക്കപ്പെട്ട കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി. രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരേ കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍